തിരുവനന്തപുരം: അണുബാധയെ തുടർന്ന് മരിച്ച ശിവപ്രിയയ്ക്ക് അണുബാധ ഉണ്ടായത് ആശുപത്രിക്കുള്ളിൽ നിന്നല്ലെന്നതാണ് പ്രാഥമിക പരിശോധനകളുടെ നിഗമനം. ലേബർ റൂമിലും പ്രസവാനന്തര ശുശ്രൂഷാ വിഭാഗങ്ങളിലും നടത്തിയ പരിശോധനയിൽ അണുബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്താനായില്ല. ഏകദേശം ഒരാഴ്ച മുമ്പ് നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തൽ ഉണ്ടായത്.Sivapriya’s death; Expert committee report to be submitted today
ശിവപ്രിയയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് വിദഗ്ധ സമിതി ഇന്ന് സമർപ്പിക്കും. കഴിഞ്ഞ ദിവസങ്ങളിൽ ശിവപ്രിയയുടെ ബന്ധുക്കളുടെയും ചികിത്സ നൽകിയ ഡോക്ടർമാരുടെയും മൊഴികൾ രേഖപ്പെടുത്തിയിരുന്നു.
അവസാനം ഡോക്ടർമാർക്കനുകൂലമായാണ് റിപ്പോർട്ടുകൾ വരാറുള്ളത്,” എന്ന് അദ്ദേഹം ആരോപിച്ചു. ആശുപത്രിയിലെത്തിച്ചപ്പോൾ തന്നെ “വീട്ടിൽ നിന്നാണ് അണുബാധ വന്നത്” എന്ന് ഡോക്ടർമാർ പറഞ്ഞതായും, മരണശേഷവും ഇത് ആവർത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു. “അന്വേഷിക്കുന്നത് ഡോക്ടർമാരല്ലേ? അവർ മറ്റു ഡോക്ടർമാർക്കനുകൂലമായി തന്നെ റിപ്പോർട്ട് നൽകില്ലേ?” എന്നും മനു ചോദിച്ചു. കൂടാതെ, “കുഞ്ഞിന്റെ ആരോഗ്യനില സംബന്ധിച്ച് ഇതുവരെ ഒരാൾപോലും ചോദിച്ചുനോക്കിയിട്ടില്ല” എന്ന കടുത്ത വിമർശനവും അദ്ദേഹം ഉന്നയിച്ചു.
