മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള സീറ്റ് തർക്കം മലപ്പുറം ജില്ലാ മുസ്ലിം ലീഗിൽ കലഹത്തിലേക്ക് വളർന്നു. വേങ്ങര കച്ചേരിപ്പടി വാർഡ് 20-ലാണ് പ്രവർത്തകർ തമ്മിൽ വാക്കുതർക്കം കൈയാങ്കളിയായി മാറിയത്. സ്ഥാനാർഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട ഭിന്നാഭിപ്രായങ്ങളാണ് സംഘർഷത്തിന് കാരണമായത്. അവസാനം സ്ഥാനാർഥിയെ നിശ്ചയിക്കാതെ യോഗം പിരിച്ചുവിടേണ്ടി വന്നു.League seat dispute in Vengara leads to conflict
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റായ പറമ്പിൽ ഖാദറിനെ സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ട വിഭാഗത്തിനും മുൻ വാർഡ് അംഗമായ സി.പി. ഖാദറിനെ മതിയെന്ന നിലപാടിലെ മറ്റൊരു വിഭാഗത്തിനും ഇടയിലാണ് തർക്കം തീവ്രമാകിയത്. തുടര്ന്ന് സംഭവം കൂട്ടയടിയിലേക്ക് നീങ്ങി.
