കൊച്ചി:തീവ്ര വോട്ടർ പട്ടിക പരിഷ്കരണം (SIR) താൽക്കാലികമായി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. തദ്ദേശ തിരഞ്ഞെടുപ്പും എസ്ഐആറും ഒരേസമയം നടക്കുന്നത് ഭരണസ്തംഭനത്തിനും ഉദ്യോഗസ്ഥ ക്ഷാമത്തിനും കാരണമാകുമെന്നായിരുന്നു സർക്കാരിന്റെ വാദം. ഇതിനായി ചീഫ് സെക്രട്ടറി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് കത്ത് അയച്ചിരുന്നെങ്കിലും പ്രതികരണം ലഭിക്കാത്തതിനെ തുടർന്ന് സർക്കാർ കോടതിയെ സമീപിച്ചു. എസ്ഐആറിന് അടിയന്തര പ്രാധാന്യമില്ലെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.The state government moved the High Court seeking to stop the SIR.
അതേസമയം, വോട്ടർ പട്ടിക പരിഷ്കരണത്തിൽ സജീവമായി പങ്കെടുക്കാൻ കോൺഗ്രസ് തീരുമാനിച്ചു. ഓരോ നിയോജകമണ്ഡലത്തിനും ചുമതല കെപിസിസി ജനറൽ സെക്രട്ടറിമാർക്ക് നൽകും. ബൂത്ത് ലെവൽ ഏജന്റുമാർ വോട്ടർ ചേർക്കലിനും പാർട്ടി അനുകൂല വോട്ട് ഉറപ്പിക്കലിനും സജീവമാക്കാനാണ് തീരുമാനം. ഏജന്റുമാർ ഇല്ലാത്തിടത്ത് 10 ദിവസത്തിനകം ആളെ നിയമിക്കാനും നിർദേശം നൽകി. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തോടൊപ്പം വോട്ടർ ചേർക്കലും നടത്താനാണ് പാർട്ടിയുടെ തീരുമാനം.
മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു, എൻയൂമറേഷൻ ഫോമിലൂടെ വിവരശേഖരണം ഈ മാസം 25നകം പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നു. ആദ്യ ഘട്ടം പൂർത്തിയാക്കാനുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ അവസാന തീയതി ഡിസംബർ 4ആണ്.
