ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡൻറ് എൻ. വാസുവിന്റെ അറസ്റ്റിന് പിന്നാലെ അന്വേഷണം കൂടുതൽ ഉയർന്ന തലങ്ങളിലേക്ക് വ്യാപിപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. 2019-ൽ ബോർഡ് അധ്യക്ഷനായിരുന്നു എ. പത്മകുമാർ. അദ്ദേഹത്തിന്റെ പേരും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആ സമയത്തെ സെക്രട്ടറിമാർ, ഉദ്യോഗസ്ഥർ, മറ്റു ജീവനക്കാർ എന്നിവരിൽ നിന്ന് മൊഴി ശേഖരിച്ചതിനു ശേഷം പത്മകുമാർ അടക്കമുള്ള ബോർഡ് അംഗങ്ങൾക്കെതിരായ നടപടികളിലേക്ക് അന്വേഷണം നീളും. അതിന് മുമ്പ്, ചില ഇടനിലക്കാരുടെയും പ്രതിപ്പട്ടികയിലുള്ള മറ്റു ഉദ്യോഗസ്ഥരുടെയും അറസ്റ്റുകൾക്കും സാധ്യതയുണ്ട്.Sabarimala gold theft: Investigation moves to higher levels
