കൊല്ലം: കുണ്ടറ പെരുമ്പുഴയിൽ മാരകായുധങ്ങളുമായി വീടിനുള്ളിൽ കയറി നടത്തിയ ആക്രമണത്തിൽ മൂന്നു പേർക്ക് ഗുരുതരമായി വെട്ടേറ്റു. ഓട്ടോറിക്ഷകളും ബൈക്കുകളും ഉപയോഗിച്ച് എത്തിയ ഏകദേശം ഇരുപത് അംഗങ്ങളടങ്ങിയ സംഘമാണ് യുവാക്കളെ ലക്ഷ്യമാക്കി ആക്രമണം നടത്തിയത്. വടിവാളുകൾ കയ്യിലെടുത്ത് മിനിറ്റുകളോളം നാട്ടുകാരെ ഭീതിയിലാഴ്ത്തിയ അക്രമികളുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.Three people were stabbed after entering a house with deadly weapons
ആലുംമൂട് തൊടിയിലെ ജോൺ (28), പെരുമ്പുഴ സെറ്റിൽമെന്റ് കോളനിയിലെ ഗോപകുമാർ (36), അനു ഏലിയാസ് എന്നിവർക്കാണ് പരിക്കേറ്റത്. നവംബർ 9 രാത്രി 9 മണിയോടെയായിരുന്നു സംഭവം. ആക്രമണത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കൊട്ടേഷൻ സംഘങ്ങളുടെ ഇടപെടലാണ് പിന്നിൽ എന്ന സംശയത്തിലാണ് പൊലീസ്. പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. വാഹനങ്ങളുടെ നമ്പറുകൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചു വരികയാണ്.
