ഇടുക്കി: സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി വ്യക്തമാക്കി. ഇടുക്കി അണക്കെട്ടിലെ വാൽവുകളിൽ ഗുരുതരമായ ചോർച്ച കണ്ടെത്തിയതിനെ തുടർന്ന് അണകെട്ടിൽ നിന്ന് ഒരു മാസം വൈദ്യുതി ഉത്പാദനം താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് മന്ത്രി അറിയിച്ചു.Power generation at Idukki Dam will be disrupted for a month: Minister K. Krishnankutty
പ്രതിസന്ധി മറികടക്കാൻ 300 മെഗാവാട്ട് വൈദ്യുതി ഹ്രസ്വകാല കരാറിലൂടെ വാങ്ങുമെന്നും ഇതിനാൽ നിരക്കിൽ വർധനയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. വാൽവുകളുടെ അറ്റകുറ്റപ്പണി വൈകുന്നത് സുരക്ഷയെ ബാധിക്കാനിടയുണ്ടെന്നും അതുകൊണ്ടാണ് നിർമാണം താൽക്കാലികമായി നിർത്തേണ്ടിവന്നതെന്നും മന്ത്രി വിശദീകരിച്ചു.
മറ്റു സംസ്ഥാനങ്ങളിലേക്ക് വിൽപ്പന നടത്തിയ 400 മെഗാവാട്ട് അധിക വൈദ്യുതി തിരികെ വാങ്ങാനുള്ള നടപടികളും ആരംഭിച്ചതായി മന്ത്രി അറിയിച്ചു. ജലനിരപ്പ് കുറയുന്നതിനാൽ കുടിവെള്ളവിതരണത്തെ ബാധിക്കാതിരിക്കാനുള്ള കാര്യത്തിൽ ജലവിഭവ വകുപ്പുമായി സഹകരിച്ച് തീരുമാനം എടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
