കൊച്ചി: അംഗീകൃത മെഡിക്കൽ ബിരുദമില്ലാത്ത ഫിസിയോതെറാപ്പിസ്റ്റുകളും ഒക്യുപേഷണൽ തെറാപ്പിസ്റ്റുകളും പേരിന് മുന്നിൽ ‘ഡോക്ടർ’ എന്ന് ചേർക്കുന്നത് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇത്തരം പദപ്രയോഗം അനുവദിക്കാതിരിക്കാൻ ബന്ധപ്പെട്ട അധികാരികൾ ഉറപ്പാക്കണമെന്നും ജസ്റ്റിസ് വി.ജി. അരുൺ ഇടക്കാല ഉത്തരവിൽ നിർദേശിച്ചു.Don’t use the title “doctor”: High Court tells physiotherapists
1916ലെ ഇന്ത്യൻ മെഡിക്കൽ ഡിഗ്രീസ് ആക്ട് പ്രകാരം തെറാപ്പിസ്റ്റുകൾക്ക് ‘ഡോക്ടർ’ പദം ഉപയോഗിക്കാൻ അവകാശമില്ലെന്നതാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിലപാടെന്നും കോടതി ചൂണ്ടിക്കാട്ടി.
തെറാപ്പിസ്റ്റുകൾ ‘ഡോക്ടർ’ എന്ന പദം ദുരുപയോഗം ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ സമർപ്പിച്ച ഹർജിയിലാണ് കോടതി ഈ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഹർജിയിൽ നാഷണൽ മെഡിക്കൽ കമ്മീഷനടക്കം പ്രതികളായി ഉൾപ്പെടുത്തിയിട്ടുണ്ട്. കേസ് ഡിസംബർ ഒന്നിന് വീണ്ടും പരിഗണിക്കും.
