കൊച്ചി: അങ്കമാലി കറുകുറ്റിയിൽ ആറ് മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ. ഡൽന മരിയ സാറ എന്ന കുട്ടിയാണ് ദാരുണമായി മരിച്ചത്. ആന്റണി-റൂത്ത് ദമ്പതികളുടെ മകളാണ് കുഞ്ഞ് ഡൽന. കുഞ്ഞിനെ കഴുത്തിന് മുറിവേറ്റ നിലയിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സംഭവം അറിഞ്ഞ ഉടൻ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.Six-month-old baby found dead with throat slit in Angamaly
കുഞ്ഞിന്റെ അച്ഛനും അമ്മയും അമ്മൂമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്. അമ്മ അടുക്കളയിൽ ആയിരുന്നപ്പോൾ കുഞ്ഞിനെ അമ്മൂമ്മയുടെ സമീപമാണ് കിടത്തിയിരുന്നത്. അതേസമയം, അവശനിലയിൽ അമ്മൂമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച കുഞ്ഞിന്റെ മൃതദേഹം നിലവിൽ അങ്കമാലി അപ്പോളോ ആശുപത്രിയിലാണ് ഉള്ളത്.
