കൊല്ലത്ത് ഉണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. തേവലക്കര മുള്ളിക്കാല സ്വദേശി അബ്ദുൾ മുത്തലിഫ് ആണ് മരിച്ചത്. തേവലക്കര പടപ്പനാലിൽ ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു സംഭവം ഉണ്ടായത്. ഒരേ ദിശയിൽ പോവുകയായിരുന്ന സ്കൂട്ടറിനെ സ്വകാര്യ ബസ് ഇടിച്ചിടുകയായിരുന്നു.Scooter rider dies after being hit by private bus in Kollam
അതേസമയം അബ്ദുൾ മുത്തലിഫിന് ഒപ്പം സ്കൂട്ടറിൽ ഉണ്ടായിരുന്ന രാധാകൃഷ്ണപിള്ളയ്ക്ക് അപകടത്തിൽ നിസാര പരിക്കേറ്റു. നിർമ്മാണ തൊഴിലാളികളായ ഇരുവരും ജോലിക്ക് പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്. സ്കൂട്ടറിൻ്റെ പിന്നിലിരുന്ന അബ്ദുൾ മുത്തലിഫ് റോഡിൽ തലയിടിച്ച് വീഴുകയായിരുന്നു.
