തൃശൂർ: ജിം ട്രെയ്നറെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മണി, കുമാരി ദമ്പതികളുടെ മകനായ മാധവ് (28) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് മാതാപിതാക്കൾ മകനെ മുറിയിൽ അനക്കമില്ലാതെ കിടക്കുന്നതായി കണ്ടെത്തിയത്. സംഭവം വടക്കാഞ്ചേരിക്ക് സമീപമുള്ള ഒന്നാംകല്ലിലാണ് നടന്നത്.Gym trainer found dead inside house in Thrissur
സാധാരണയായി എല്ലാ ദിവസവും രാവിലെ നാലുമണിക്ക് ജിമ്മിലേക്ക് പോകാറുണ്ടായിരുന്ന മാധവ്, ഇന്ന് നാലരയായിട്ടും എഴുന്നേറ്റില്ല. അമ്മ കുമാരി വാതിൽ തട്ടിവിളിച്ചെങ്കിലും പ്രതികരണമൊന്നും ലഭിക്കാതെ വന്നതിനെ തുടർന്ന് അയൽവാസിയുടെ സഹായത്തോടെ വാതിൽ തള്ളിത്തുറക്കുകയായിരുന്നു. അപ്പോഴാണ് മകൻ കട്ടിലിൽ ബോധരഹിതനായി കിടക്കുന്നത് കണ്ടത്.
തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീട്ടിൽ മാധവിനൊപ്പം അമ്മ മാത്രമായിരുന്നു താമസം. ഹൃദയാഘാതമാകാമെന്നാണ് പ്രാഥമിക നിഗമനം, എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ മരണകാരണം വ്യക്തമാകൂ.
