തിരുവനന്തപുരം: സംസ്ഥാനത്ത് പാൽവില വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. വില വർധന തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം പ്രാബല്യത്തിൽ വരുമെന്നാണ് മന്ത്രി ജെ. ചിഞ്ചുറാണി വ്യക്തമാക്കിയത്.പാൽവിലയിൽ ചെറിയ തോതിലുള്ള വർധനവാണ് പരിഗണിക്കുന്നത്. വിദഗ്ധ സമിതി ഇതിനായി ശുപാർശ സമർപ്പിച്ചിട്ടുണ്ട്. മിൽമ ആവശ്യപ്പെട്ടാൽ സർക്കാർ വിഷയത്തെ വിശദമായി പരിശോധിച്ച് അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. എത്ര രൂപയാണ് ലിറ്ററിന് വർധിപ്പിക്കുമെന്നത് തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം വ്യക്തമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.Decision to increase milk prices in the state
