തിരുവനന്തപുരം : 55ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകൾ പ്രഖ്യാപിച്ചു. മമ്മൂട്ടിയാണ് മികച്ച നടൻ. ഭ്രമയുഗം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്കാരം. ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിലെ അഭിനയത്തിന് ഷംല ഹംസ മികച്ച നടിക്കുള്ള പുരസ്കാരം നേടി. മഞ്ഞുമ്മല്‍ ബോയ്സ് ആണ് മികച്ച സിനിമ. മഞ്ഞുമ്മല്‍ ബോയ്സ് സംവിധാനം ചെയ്ത ചിദംബരം ആണ് മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയത്.ഫെമിനിച്ചി ഫാത്തിമയാണ് മികച്ച രണ്ടാമത്തെ ചിത്രം. ഫാസിൽ മുഹമ്മദാണ് സംവിധാനം. ലിജോ മോള് ജോസ് ആണ് മികച്ച സ്വഭാവനടി (നടന്ന സംഭവം). സ്വഭാവ നടന്മാര്- സൗബിന് ഷാഹിര്‍ (മഞ്ഞുമ്മല്‍ ബോയ്സ്), സിദ്ധാര്‍ഥ് ഭരതന് (ഭ്രമയുഗം)State Film Awards announced
തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ സാംസ്കാരികമന്ത്രി സജി ചെറിയാനാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്. പ്രാഥമിക ജൂറി കണ്ട് വിലയിരുത്തിയ ശേഷം തെരഞ്ഞെടുത്ത 35 ചിത്രങ്ങളാണ് പ്രകാശ് രാജ് അധ്യക്ഷനായ ജൂറി പരിഗണിച്ചത്.
