പാലക്കാട്: ഓങ്ങല്ലൂരിലെ കാരക്കാട് പ്രദേശത്തുള്ള ആക്രിക്കടയിൽ വൻ തീപിടിത്തം. കട പൂർണ്ണമായും കത്തിനശിച്ചു. നാല് ഫയർ ഫോഴ്സ് യൂണിറ്റുകളാണ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുന്നത്. ഇപ്പോഴും തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. അപകട സാധ്യതയെ തുടർന്ന് കടയ്ക്കുമുമ്പിലുള്ള വീടുകളിൽ നിന്ന് ആളുകളെ താത്കാലികമായി ഒഴിപ്പിച്ചു. പഴയ ഫ്രിഡ്ജിന്റെ പൊളിച്ചുവെച്ച ഭാഗങ്ങളിലാണ് ആദ്യം തീപിടിത്തം ആരംഭിച്ചതെന്ന് പ്രാഥമിക വിവരം. ഇത് പിന്നീട് ആളിക്കത്തുകയായിരുന്നു. അഗ്നിബാധയെ തുടർന്ന് പ്രദേശം കനത്ത പുകമൂടിയിരിക്കുകയാണ്. മുൻഭാഗത്തെ തീ നിയന്ത്രണത്തിൽ ആക്കിയെങ്കിലും പിന്നിലെ ഭാഗത്ത് തീ ഇതുവരെയും അണക്കാനായിട്ടില്ല.Major fire breaks out at a liquor store in Ongallur, Palakkad
