തിരുവനന്തപുരം: നാളെ കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കപ്പെടുന്നതിലൂടെ സംസ്ഥാന ചരിത്രത്തിൽ പുതിയ അധ്യായം എഴുതപ്പെടുമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ഈ മഹത്തായ നേട്ടം കേരളത്തിന് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും ചർച്ചാവിഷയമായിക്കൊണ്ടിരിക്കുകയാണെന്നും ദേശീയ-അന്തർദേശീയ മാധ്യമങ്ങൾ ഇതിനെ ഗൗരവത്തോടെ സമീപിക്കുന്നുവെന്നും മന്ത്രി തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.Kerala will be declared an extreme poverty-free state tomorrow: MB Rajesh
ഈ മുന്നേറ്റത്തിന് പിന്നിൽ തദ്ദേശ സ്ഥാപനങ്ങളുടെ രാഷ്ട്രീയ ഭേദമന്യേ നടത്തിയ പ്രവർത്തനമാണ് പ്രധാന കാരണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. “ഇത് സർക്കാരിനുള്ളതുമാത്രമല്ല, ഓരോ തദ്ദേശ സ്ഥാപനത്തിനും അഭിമാന നിമിഷമാണ്,” അദ്ദേഹം പറഞ്ഞു.
അതേസമയം, ഈ നേട്ടത്തിന്റെ ക്രെഡിറ്റ് മോദി സർക്കാരിനാണെന്ന പ്രസ്താവനയെ മന്ത്രി രൂക്ഷമായി വിമർശിച്ചു. “അങ്ങനെയാണെങ്കിൽ ഇന്ത്യയെ മുഴുവനായി അതിദാരിദ്ര്യമുക്തമാക്കി ക്രെഡിറ്റ് ഏറ്റെടുക്കാൻ അവർ തയ്യാറാകണം. ഇപ്പോഴും 27 സംസ്ഥാനങ്ങൾ ബാക്കി നിൽക്കുകയാണ്,” മന്ത്രി ചേർത്തു.
