ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിച്ച സര്‍ക്കാരിന് നന്ദി അറിയിച്ചു കൊണ്ട് കോഴിക്കോട് ആശ വര്‍ക്കര്‍മാരുടെ നേതൃത്വത്തില്‍ ആഹ്ളാദപ്രകടനം സംഘടിപ്പിച്ചു. സര്‍ക്കാര്‍ ആശമാര്‍ക്ക് കാണിച്ച കരുതലാണ് ഈ തീരുമാനത്തിലൂടെ തെളിയുന്നതെന്ന് ആശ വര്‍ക്കേഴ്സ് ഫെഡറേഷന് (CITU) അഖിലേന്ത്യാ പ്രസിഡന്റ് പി.പി. പ്രേമ പറഞ്ഞു.ASHA workers congratulate the state government for increasing the honorarium by Rs. 1,000
കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് നിന്ന് ആരംഭിച്ച പ്രകടനം നഗരമൊട്ടാകെ നീണ്ടു. ഓണറേറിയം 1,000 രൂപയായി ഉയര്‍ത്തിയതില്‍ ആശ വര്‍ക്കര്‍മാര്‍ അതിയായ സന്തോഷം പ്രകടിപ്പിച്ചു. “ഇത്രയും വലിയ വര്‍ധന പ്രതീക്ഷിച്ചിരുന്നില്ല, ഈ സര്‍ക്കാര്‍ തന്നെയായിരിക്കണം മുന്നോട്ട് വരേണ്ടത്” എന്ന് ആശമാര്‍ അഭിപ്രായപ്പെട്ടു.
സര്‍ക്കാര്‍ എല്ലാ മനുഷ്യരുടെയും പ്രശ്നങ്ങള്‍ മനസ്സിലാക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും, സമരം തുടരുന്ന എസ്യൂസിഐ പ്രവര്‍ത്തകരുടെ സമീപനം കാപട്യമാണെന്നും പി.പി. പ്രേമ ചൂണ്ടിക്കാട്ടി. പ്രതിമാസം 16,000 രൂപ ലഭിക്കുന്ന ആശ വര്‍ക്കര്‍മാരും ആഹ്ളാദപ്രകടനത്തില്‍ പങ്കുചേർന്ന് സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തു.
