റാപ്പർ വേടന്റെ മുന്‍കൂര്‍ ജാമ്യത്തിലെ ചില വ്യവസ്ഥകള്‍ക്ക് ഇളവ് നല്കി ഹൈക്കോടതി ഉത്തരവിട്ടു. ഗവേഷക വിദ്യാർത്ഥിനിയെ അപമാനിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ഇളവ് അനുവദിച്ചത്.High Court relaxes rapper Vedan’s bail conditions
വേടന് വിദേശയാത്രയ്ക്ക് അനുമതി നല്കിയ ഹൈക്കോടതി, കേരളം വിടരുതെന്ന എറണാകുളം സെഷന്‍സ് കോടതിയുടെ വ്യവസ്ഥ റദ്ദാക്കി. കൂടാതെ, എല്ലാ ഞായറാഴ്ചയും രാവിലെ 10 മണിക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന നിബന്ധനയും നീക്കിയിട്ടുണ്ട്.
ആവശ്യപ്പെടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നതാണ് പുതുക്കിയ വ്യവസ്ഥ. രാജ്യം വിടുന്നുവെങ്കിൽ അതിനെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കണമെന്നും കോടതി നിർദേശിച്ചു. ഫ്രാന്‍സ്, ജര്‍മ്മനി ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങളിലേക്ക് പോകാൻ അനുമതി തേടിയാണ് വേടൻ ഹൈക്കോടതിയെ സമീപിച്ചത്.
