തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയെച്ചൊല്ലിയ തർക്കത്തിൽ ഒടുവിൽ സിപിഐയുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങാൻ സിപിഎം. കേന്ദ്ര വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി കേരളം ഒപ്പുവച്ച പിഎം ശ്രീ പദ്ധതിയുടെ മാനദണ്ഡങ്ങളിൽ ഇളവ് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് അയക്കാനാണ് തീരുമാനമായത്. കത്തയക്കാമെന്ന ഈ സമവായം സിപിഐയെ സന്തോഷിപ്പിക്കാനുള്ള സിപിഎമ്മിൻ്റെ നീക്കമായാണ് കാണുന്നത്. വിഷയത്തിൽ മുന്നണി യോഗം ഉടൻ വിളിക്കാനും തീരുമാനമായി. കരാർ നിലവിലുള്ളതുപോലെ തുടരുമെങ്കിലും മാനദണ്ഡങ്ങളിൽ ഇളവ് വേണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് അപേക്ഷിക്കും. പിഎം ശ്രീയെക്കുറിച്ചുള്ള സിപിഐ–സിപിഎം ഭിന്നത തുടരുന്ന സാഹചര്യത്തിലാണ് സിപിഎമ്മിൻ്റെ ഈ പുനർപരിശോധന ശ്രദ്ധേയമാകുന്നത്.CPM bows to CPI pressure on PM Shri project
