കോഴിക്കോട്: സ്വത്ത് ആവശ്യപ്പെട്ട് അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച മകനെ പൊലീസ് അറസ്റ്റ് ചെയ്തു. വേങ്ങേരി കൊടക്കാട് വീട്ടില്‍ സലീല്‍ കുമാര്‍ (50) എന്നയാളെയാണ് ചേവായൂര്‍ പൊലീസ് പിടികൂടിയത്. 76 വയസ്സുള്ള അമ്മയെ വീടും സ്ഥലവും ബാങ്ക് നിക്ഷേപങ്ങളും ആവശ്യപ്പെട്ടാണ് മകന് ആക്രമിച്ചതെന്ന് പരാതിയിലുണ്ട്.Son arrested for trying to kill mother for property
കഴിഞ്ഞ ദിവസം ഉച്ചയോടെ അമ്മ വീട്ടിലെ മുറിയില്‍ ഇരിക്കുമ്പോള്‍ സലീല്‍ വാതില്‍ തള്ളിത്തുറന്ന് വീടും സ്ഥലവും തന്റെ പേരിലാക്കണമെന്ന് ആവശ്യപ്പെട്ട് ചീത്തവിളിക്കുകയും അമ്മയുടെ നെഞ്ചത്ത് കുത്തുകയും മുഖത്ത് അടിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. അമ്മ നിരസിച്ചതിനെ തുടര്‍ന്ന് മുറിയിലുണ്ടായിരുന്ന നിലവിളക്ക് എടുത്ത് തലയില്‍ അടിക്കാന്‍ ശ്രമിച്ചുവെന്നുമാണ് പരാതി.
ബഹളം കേട്ട് എത്തിയ സമീപവാസി പ്രതിയെ പിടിച്ചുമാറ്റുകയായിരുന്നു. തുടര്‍ന്ന് വേങ്ങേരിയില്‍ നിന്നാണ് പൊലീസ് സലീലിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ചേവായൂര്‍ ഇന്‍സ്പെക്ടര്‍ മഹേഷിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ റഷീദ്, മിജോ, എഎസ്ഐ വിജേഷ്, സിപിഒ ദീപക് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് നടത്തിയത്.
