പി.എം. ശ്രീ പദ്ധതിയെ ചുറ്റിപ്പറ്റിയുണ്ടായ വിവാദങ്ങൾക്കിടെ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി കൂടിക്കാഴ്ച നടത്തി. ഉച്ചയ്ക്ക് 12 മണിയോടെ സി.പി.ഐ സംസ്ഥാന കമ്മിറ്റി ഓഫിസിലായിരുന്നു സൗഹൃദ സന്ദർശനം. ഏകദേശം 20 മിനിറ്റ് നീണ്ടുനിന്ന യോഗത്തിൽ മന്ത്രി ജി.ആർ. അനിലും പങ്കെടുത്തു.PM Shri Project; Minister V Sivankutty meets Binoy Vishwa
പദ്ധതിയിൽ ഒപ്പുവെച്ചതിനെ തുടർന്ന് സി.പി.ഐയിൽ ഉയർന്ന ആശങ്കകളുടെ പശ്ചാത്തലത്തിലാണ് ഈ ചർച്ച നടന്നത്. എല്ലാ പ്രശ്നങ്ങളും ഉടൻ തീർപ്പാക്കാനാകുമെന്ന് മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. വിഷയം നയപരമായി പരിഗണിക്കേണ്ടതാണെന്നും ഇതുസംബന്ധിച്ച് ഇനിയും ചർച്ചകൾ തുടരുമെന്നും മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.
