കേരള സർവകലാശാലയിൽ നവംബർ ഒന്നിന് സിൻഡിക്കേറ്റ് യോഗം വിളിച്ച് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ. രജിസ്ട്രാർ കെ. എസ്. അനിൽകുമാറിന്റെ സസ്പെൻഷനാണ് പ്രധാന അജണ്ട. യോഗം വിളിക്കണമെന്ന നിർദ്ദേശം ഹൈക്കോടതിയാണ് നൽകിയിരുന്നത്.Kerala University: VC calls syndicate meeting on November 1
കഴിഞ്ഞ ജൂലൈ 2ന് സർവകലാശാല സെനറ്റ് ഹാളിൽ കാവി കൊടിയേന്തിയ ഭാരതാംബയുടെ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെയായിരുന്നു രജിസ്ട്രാർ കെ. എസ്. അനിൽകുമാറിനെ വി.സി സസ്പെൻഡ് ചെയ്തത്.
തുടർന്ന് അനിൽകുമാർ കോടതിയെ സമീപിക്കുകയും സിൻഡിക്കേറ്റ് അദ്ദേഹത്തിന്റെ സസ്പെൻഷൻ റദ്ദാക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും, വി.സി ആ തീരുമാനം അംഗീകരിക്കാതെ പ്രതികാരനടപടികൾ തുടരുകയായിരുന്നു. രജിസ്ട്രാറിന്റെ ഔദ്യോഗിക വാഹനമുൾപ്പെടെ പിടിച്ചുവയ്ക്കാൻ വി.സി നൽകിയ നിർദേശം വലിയ വിവാദമായി മാറിയിരുന്നു.
