ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിൽ നിന്ന് ഉണ്ണികൃഷ്ണൻ പോറ്റി തട്ടിയെടുത്ത സ്വർണം പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. പോറ്റി സുഹൃത്തും ജ്വല്ലറി ഉടമയുമായ ഗോവർദ്ധന് കൈമാറിയതായിരുന്ന സ്വർണമാണ് എസ്ഐടി തിരിച്ചുകണ്ടെടുത്തത്. എസ്.പി. ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം ഗോവർദ്ധന്റെ ബല്ലാരിയിലെ ജ്വല്ലറിയിൽ നടത്തിയ പരിശോധനയിലാണ് 476 ഗ്രാം സ്വർണം പിടികൂടിയത്. ഇന്നലെ വൈകുന്നേരമാണ് പരിശോധന നടന്നത്. കണ്ടെത്തിയ സ്വർണം റാന്നി കോടതിയിൽ ഹാജരാക്കുമെന്ന് അറിയിക്കുന്നു. ഇതിനിടെ, തെളിവെടുപ്പിനായി ഉണ്ണികൃഷ്ണൻ പോറ്റിയുമായി എസ്ഐടി സംഘം ബംഗളൂരുവിലുണ്ട്.Sabarimala Dwarapalaka gold found in Ballari
