തിരുവനന്തപുരം: ശബരിമലയിൽ നിന്ന് മോഷ്ടിച്ച സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി വിറ്റതായി അന്വേഷണസംഘം കണ്ടെത്തി. പോറ്റിയിൽ നിന്ന് സ്വർണം വാങ്ങിയെന്ന് ബെല്ലാരിയിലെ വ്യാപാരി ഗോവർദ്ധൻ മൊഴി നൽകിയതോടെ കേസ് നിർണായക ഘട്ടത്തിലെത്തി. ഗോവർദ്ധനിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്ന് എസ്ഐടി സംഘം പോറ്റിയുമായി ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്ക് തെളിവെടുപ്പിനായി പോകുകയാണ്.It has been confirmed that Unnikrishnan sold the stolen gold.
മോഷണക്കേസായതിനാൽ തൊണ്ടിമുതൽ കണ്ടെത്തുന്നതിനാണ് അന്വേഷണം ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അതേസമയം, മുരാരി ബാബു നൽകിയ മൊഴി മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിനെയും മുൻ കമ്മീഷണർ എൻ. വാസുവിനെയും ഉൾപ്പെടെ വെട്ടിലാക്കിയിരിക്കുകയാണ്.
സ്വർണം ചെമ്പാക്കി മാറ്റിയ വിവരം പത്മകുമാറിനും വാസുവിനും അറിയാമായിരുന്നുവെന്ന് മുരാരി ബാബു മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്. “ചെമ്പു പാളി” എന്ന കുറിപ്പ് എക്സിക്യൂട്ടീവ് ഓഫീസർ, ദേവസ്വം കമ്മീഷണർ, ഭരണസമിതി എന്നിവർ കണ്ടിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ശ്രീകോവിലിന്റെ കട്ടിളപ്പടിയിലെ പാളികളിലാണ് ആദ്യം “ചെമ്പ്” എന്ന് രേഖപ്പെടുത്തിയതെന്നും പിന്നീട് അതിനെ തിരുത്താനുള്ള ശ്രമം നടന്നിട്ടില്ലെന്നും മുരാരി ബാബു പറഞ്ഞു.
റിമാൻഡിലുള്ള മുരാരി ബാബുവിനായി ഉടൻ കസ്റ്റഡി അപേക്ഷ നൽകാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം.
