മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിൽ മൂന്ന് ടേം മാനദണ്ഡത്തിൽ ഇളവ് നൽകാനുള്ള മുസ്ലീം ലീഗ് നീക്കത്തിന് യൂത്ത് ലീഗ് എതിർപ്പ് പ്രഖ്യാപിച്ചു. ലീഗ് നേൃത്വത്തെ നേരിൽ കണ്ട് വിയോജിപ്പ് അറിയിക്കും. വിഷയത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ഇന്ന് മലപ്പുറത്ത് മൂന്നുമണിക്ക് യോഗം വിളിച്ചിരിക്കുകയാണ് യൂത്ത് ലീഗ്.Youth League opposes relaxation of three-term rule
മൂന്ന് ടേം വ്യവസ്ഥ കാരണം കഴിഞ്ഞ തവണ മാറി നിന്നവർക്ക് ഇത്തവണ ഇളവ് നൽകാനുള്ള ലീഗ് തീരുമാനമാണ് വിവാദമാകുന്നത്.നിയമസഭാ തിരഞ്ഞെടുപ്പിൽ ഇളവ് ഉറപ്പാക്കാനുള്ള ലക്ഷ്യം ഈ നീക്കംകൊണ്ട് ഉയർന്നിരിക്കുന്നുവെന്നാണ് വിമർശനം. യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി ഈ വിഷയത്തിൽ ചർച്ച നടത്താൻ യോഗം വിളിച്ചിരുന്നു. ജില്ലാ കമ്മിറ്റി ഓഫീസിൽ യോഗം നടത്തും.
അതേസമയം, ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം തീരുമാനത്തിൽ യാതൊരു മാറ്റവുമില്ലെന്ന് വ്യക്തമാക്കി. കഴിഞ്ഞ തവണ മാറി നിന്നവർ മത്സരിക്കാൻ ബന്ധപ്പെട്ട കമ്മിറ്റികൾ ഏകകണ്ഠമായി ശുപാർശ ചെയ്താൽ മാത്രമേ പാർട്ടി പരിഗണിക്കുകയുള്ളൂ. മൂന്ന് തവണ ജനപ്രതിനിധിയായവർക്ക് ഇളവ് ഇല്ലെന്നുമാണ് പി.എം.എ. സലാം കൂട്ടിച്ചേർത്തത്.
