ശബരിമല സ്വർണമോഷണവുമായി ബന്ധപ്പെട്ട ഗൂഢാലോചന ബെംഗളൂരുവിനെ കേന്ദ്രീകരിച്ചായിരുന്നു എന്ന് മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി അന്വേഷണ സംഘത്തോട് മൊഴിനൽകി. അഞ്ചംഗ സംഘമാണ് ഗൂഢാലോചനക്ക് പിന്നിലുണ്ടായിരുന്നതെന്നും സാമ്പത്തിക ലാഭം പ്രധാനമായും ഈ സംഘത്തിനാണുണ്ടായതെന്നും, തനിക്കു വലിയ നേട്ടം ഒന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.Shilpapali gold theft: The conspiracy was centered in Bengaluru, says the main accused
ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിക്ക് പിന്നാലെ, കേസിലെ കൂട്ടുപ്രതികളായ അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെയും സുനിൽകുമാറിനെയും ഉടൻ കസ്റ്റഡിയിലെടുക്കാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. ഇവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ നിർണായക വിവരങ്ങൾ ലഭിക്കുമെന്ന് സംഘം പ്രതീക്ഷിക്കുന്നു.
കസ്റ്റഡിയിൽ രണ്ടാം ദിവസവും പോറ്റിയുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. തുടർന്നായി ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലായി തെളിവെടുപ്പ് നടത്തും. തെളിവെടുപ്പ് നടപടികൾ വേഗത്തിലാക്കി ചൊവ്വാഴ്ചയ്ക്കകം ഹൈക്കോടതിയിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. രാഷ്ട്രപതിയുടെ സന്ദർശനം കഴിഞ്ഞ്, ഈ മാസം 22ന് ശേഷമായിരിക്കും ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുക.
