സ്വര്‍ണവില ഇന്ന് വന്‍ വര്‍ധന രേഖപ്പെടുത്തി. പവന് 2,440 രൂപ ഉയര്‍ന്നതോടെ, ഒരു പവന് സ്വര്‍ണത്തിന്റെ വില 97,360 രൂപയായി. ഇന്നലെ 94,920 രൂപയായിരുന്നു പവന് വില. ഗ്രാമിന് 305 രൂപയുടെ വര്‍ധനയോടെ ഇന്നത്തെ ഗ്രാമിന്റെ വില 12,170 രൂപയായി.Huge jump in gold prices
ഇന്നലെ സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ബുധനാഴ്ച രാവിലെക്കും ഉച്ചയ്ക്കുമിടയില് പവന് ഏകദേശം 800 രൂപയോളം ഉയര്‍ന്ന് 94,920 രൂപയായിരുന്നുവു. തുടർച്ചയായി ഓരോ ദിവസവും രണ്ടുമുതല്‍ മൂന്നുവരെ തവണ സ്വര്‍ണവിലയില്‍ മാറ്റം രേഖപ്പെടുത്തുകയാണ്. കഴിഞ്ഞ ഏതാനും ആഴ്ചകളായി സ്വര്‍ണവില റെക്കോര്‍ഡ് തലത്തിലേക്ക് കുതിക്കുകയാണ്.
