കൊച്ചി: ഹിജാബ് വിവാദത്തെ തുടർന്നു പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ മകളുടെ പഠനം അവസാനിപ്പിക്കുന്നതായി പിതാവ് അനസ് അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അനസ് ഈ തീരുമാനം അറിയിച്ചത്. സ്കൂൾ അധികൃതരുടെ സമീപനം കുടുംബത്തെ മാനസികമായി തളർത്തിയതാണെന്നും, നാട്ടിലെ സമാധാനം തകർക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടന്നതായും അദ്ദേഹം ആരോപിച്ചു.Sabarimala gold robbery: Unnikrishnan Potty arrested
മകളുടെ മൗലികാവകാശമായ തലമറച്ച് സ്കൂളിൽ പഠിക്കാനുള്ള ആവശ്യത്തോട് വിദ്യാഭ്യാസ വകുപ്പും കേരള സർക്കാറും പോസിറ്റീവായ സമീപനമാണ് സ്വീകരിച്ചത്. അന്വേഷണ റിപ്പോർട്ടും മകളുടെ ആവശ്യം ന്യായമാണെന്ന് വ്യക്തമാക്കുന്നു. എങ്കിലും, ഈ ന്യായമായ ആവശ്യത്തോട് സ്കൂൾ അധികൃതർ കാണിച്ച പ്രതികരണം ഏറെ വേദനാജനകമാണ്.
മകൾ ഷാൾ ധരിച്ച് വരുന്നത് മറ്റു കുട്ടികളിൽ ഭയം സൃഷ്ടിക്കുമെന്ന്, സമാന വേഷത്തിലുള്ള കന്യാസ്ത്രീ അധ്യാപകർ പറഞ്ഞത് മകളെ ആഴത്തിൽ തളർത്തി. രാഷ്ട്രീയ പാർട്ടി നേതാക്കളും ജനപ്രതിനിധികളും ഞങ്ങളെയും മകളെയും കുറ്റക്കാരാക്കാൻ ശ്രമിച്ചു; ആവശ്യം പിൻവലിക്കണമെന്ന് സമ്മർദം ചെലുത്തുകയും ചെയ്തു. ഇതെല്ലാം മൂലം കുടുംബം മാനസികമായി തളർന്നിരിക്കുകയാണ്. അതിനാൽ മകളുടെ പഠനം ഇവിടെ അവസാനിപ്പിക്കാനാണ് ഞങ്ങൾ തീരുമാനിച്ചത്.”
