കോട്ടയം: യൂത്ത് കോൺഗ്രസ് നാഷണൽ ഔട്ട് റീച്ച് സെൽ ചെയർമാൻ പദവിയിൽ നിന്നും നീക്കിയതിൽ തനിക്ക് വലിയ അസ്വസ്ഥതയുണ്ടെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ വ്യക്തമാക്കി. തന്നെ പാർട്ടി സ്ഥാനത്ത് നിന്ന് പുറത്താക്കി എന്നായിരുന്നു കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കവെ ചാണ്ടി ഉമ്മൻ പറഞ്ഞത്. അപമാനിക്കുന്ന രീതിയിലാണ് തന്നെ പുറത്താക്കിയതെന്നും ചാണ്ടി ഉമ്മൻ ആരോപിച്ചു.തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാത്രമേ ഇതിനെക്കുറിച്ച് വിശദമായി പറയാനാവൂ എന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.Chandy says Oommen was expelled from his party post on Oommen Chandy’s death anniversary
യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവിയിൽ നിന്നുള്ള അബിൻ വർക്കിയുടെ നീക്കം സംബന്ധിച്ച പ്രതികരണത്തിലാണ് ചാണ്ടി ഉമ്മൻ തന്റെ നിരാശ പ്രകടിപ്പിച്ചത്. “അബിൻ വളരെയധികം കഷ്ടപ്പെട്ടിട്ടുള്ള നേതാവാണ്. ഇത്തരം നടപടി അദ്ദേഹത്തിന് വേദന നൽകുന്നത് സ്വാഭാവികമാണ്. എന്നാൽ പാർട്ടിയുടെ തീരുമാനം അംഗീകരിക്കേണ്ടത് എല്ലാവർക്കും ബാധ്യതയാണ്. ഇഷ്ടമുണ്ടായാലും അല്ലാതെയായാലും അത് സ്വീകരിക്കണം. അബിൻ കൂടുതൽ പരിഗണനയ്ക്ക് അർഹനെന്ന് ആർക്കും
സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.
വൈസ് പ്രസിഡന്റായി രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം പ്രവർത്തിച്ചിരുന്ന അബിനെയും പരിഗണിച്ചുകൊണ്ടായിരുന്നു തീരുമാനമെടുക്കേണ്ടതെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. “പക്ഷേ തീരുമാനമെടുത്ത ശേഷം എല്ലാവരും അതിനൊപ്പം നിൽക്കേണ്ടത് നിർബന്ധമാണ്. സ്വാഭാവികമായ വിഷമം ഉണ്ടാകുന്നത് സ്വാഭാവികമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
“എന്റെ പിതാവിന്റെ ഓർമ്മദിവസത്തിലാണ് എന്നെ പദവിയിൽ നിന്നും നീക്കി. ഇത് എനിക്ക് വലിയ മാനസിക വിഷമം നൽകുന്ന കാര്യമായിരുന്നു. എന്നോട് ചോദിച്ചിരുന്നെങ്കിൽ ഞാൻ രാജിവെച്ചു ഒഴിഞ്ഞേനെ. എന്നെ അപമാനിക്കുന്ന രീതിയിലാണ് പുറത്താക്കിയതെന്ന് എല്ലാവർക്കും അറിയാം. ഇപ്പോൾ പറയുന്നില്ല, എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഞാൻ വിശദീകരിക്കും,” ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
