ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ബിജെപിയുടെ നീക്കങ്ങൾക്കെതിരെ തമിഴ്നാട് ശക്തമായ നിലപാടുമായി മുന്നോട്ട്. ഹിന്ദി പ്രയോഗം നിയന്ത്രിക്കുന്നതിനായി നിയമസഭയിൽ പ്രത്യേക ബിൽ അവതരിപ്പിക്കാനാണ് എം. കെ. സ്റ്റാലിൻ സർക്കാർ ഒരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് വിദഗ്ധരുമായി അടിയന്തര യോഗം ചേർന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.Stalin’s government is preparing to introduce a major bill to ban Hindi language
ബില്ലിന്റെ പ്രധാന ലക്ഷ്യം സംസ്ഥാനത്തുടനീളം കാണുന്ന ഹിന്ദി ബോർഡുകൾ, ഹോർഡിങുകൾ, സിനിമകൾ, പാട്ടുകൾ തുടങ്ങിയവ നിയന്ത്രിക്കുകയാണെന്നാണ് സൂചന. നിയമം ഭരണഘടനയ്ക്ക് അനുസൃതമായിരിക്കും എന്നതാണ് സർക്കാർ വാദം.
ഈ വിഷയത്തിൽ ഡിഎംകെ നേതാവ് ടി. കെ. എസ്. ഇളങ്കോവൻ പ്രതികരിച്ചു: “തമിഴ്നാട് സർക്കാർ ഭരണഘടനാ വിരുദ്ധമായി ഒന്നും ചെയ്യില്ല, പക്ഷേ ഹിന്ദി അടിച്ചേൽപ്പിക്കലിനെ എക്കാലവും എതിർക്കും,” എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
അതേസമയം, ബിജെപി നേതാക്കൾ ഈ നീക്കത്തെ കടുത്ത വിമർശന വിധേയമാക്കി. “ഇത് വിഡ്ഢിത്തവും അസംബന്ധവുമായ നടപടിയാണ്,” എന്ന് ബിജെപി നേതാവ് വിനോജ് സെൽവം പ്രതികരിച്ചു. ബിജെപി ഭരണത്തിലുള്ളതല്ലാത്ത സംസ്ഥാനങ്ങളെ ദ്രോഹിക്കുന്നതും കലാപം സൃഷ്ടിക്കുന്നതുമാണ് സംഘപരിവാറിന്റെ ലക്ഷ്യമെന്നാണ് എതിർകക്ഷികൾ ആരോപിക്കുന്നത്. ഹിന്ദി അടിച്ചേൽപ്പിക്കൽ ആർഎസ്എസ് അജണ്ടയുടെ ഭാഗമാണെന്ന വിമർശനവും തമിഴ്നാട്ടിൽ ശക്തമായി ഉയരുന്നു.
