വാൽപ്പാറ: തമിഴ്നാട്ടിലെ വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ മുത്തശ്ശിയും രണ്ടര വയസുകാരിയായ കൊച്ചുമകളും മരിച്ചു. ഉമ്മാണ്ടി മുടക്ക് എസ്റ്റേറ്റിന് സമീപം ഇന്ന് പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. അസ്ല (52), കൊച്ചുമകൾ ഹേമശ്രീ (2½) എന്നിവരാണ് മരിച്ചത്.Wild elephant attacks house; grandmother and two-and-a-half-year-old girl die tragically
പുലർച്ചെ ഇവരുടെ വീടിന് നേരെയായിരുന്നു കാട്ടാനയുടെ ആക്രമണം. രണ്ട് കാട്ടാനകളാണ് വീടിന് നേരെ വന്നത്. ജനൽ തകർത്തതിനെ തുടർന്ന് കുഞ്ഞിനെ കൂട്ടി അസ്ല പുറത്തേക്ക് ഓടുകയായിരുന്നു. ഈ സമയത്താണ് വീടിന് മുന്നിൽ നിന്നിരുന്ന കാട്ടാന ഇരുവരെയും ആക്രമിച്ചത്. കുഞ്ഞ് സംഭവ സ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ അസ്ലയെ വാൽപ്പാറ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
