KSRTC ബസിൽ പെൺകുട്ടിക്ക് നേരെ കണ്ടക്ടറുടെ അതിക്രമം. വെള്ളിയാഴ്ച രാത്രി കോയമ്പത്തൂരിൽ നിന്ന് ഗുരുവായൂരിലേക്കുള്ള ബസിലാണ് സംഭവം നടന്നത്. ബസ് യാത്രക്കിടെ കുട്ടിയുടെ അടുത്ത് വന്നിരുന്ന കണ്ടക്ടർ കുട്ടിക്ക് നേരെ അതിക്രമം നടത്തുകയായിരുന്നു. ഗുരുവായൂർ സ്വദേശിനിയായ പെൺകുട്ടി ഉടൻ തന്നെ പോലീസിന്റെ ഔദ്യോഗിക നമ്പറിൽ വിളിച്ച് വിവരം അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ ഒറ്റപ്പാലം പോലീസ് കേസെടുത്ത് കണ്ടക്ടറെ കസ്റ്റഡിയിലെടുത്തു. സംഭവം ഈസ്റ്റ് ഒറ്റപ്പാലം പ്രദേശത്താണ് നടന്നത്.Conductor assaults girl on KSRTC bus
