തിരുവനന്തപുരം : തിരുവനന്തപുരം മണ്ണന്തലയിൽ പുതുച്ചി പുത്തൻവീട്ടിൽ സുധാകരൻ (80) എന്ന വൃദ്ധനെ സഹോദരിയുടെ മകൻ രാജേഷ് ക്രൂരമായി കൊന്നു. പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം.Sister’s son kills elderly man in Mannanthala
മദ്യലഹരിയിലായിരുന്ന രാജേഷ്, അമ്മാവൻ സുധാകരനുമായി വാക്കുതർക്കത്തിലേർപ്പെടുകയും അത് കൊലപാതകത്തിൽ കലാശിക്കുകയും ചെയ്തു. ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ചാണ് സുധാകരനെ മർദിച്ച് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം.
സുധാകരന്റെ സഹോദരി വിനോദിനി അഞ്ച് ദിവസം മുൻപ് മരിച്ചിരുന്നു. മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ ദിവസമാണ് നടന്നത്. അതിന്റെ പിന്നാലെയാണ് ഈ ദുരന്തം നടന്നത്.
നിരവധി കേസുകളിൽ പ്രതിയായിരുന്ന രാജേഷ് മുമ്പും അടിപിടി, പടക്കം ഏറ് തുടങ്ങിയ കുറ്റങ്ങളിലേക്ക് ജയിലിൽ പോയിട്ടുള്ള ആളാണ്. ഇയാളെ മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
