കൊച്ചി: മുനമ്പത്തെ ഭൂമി വഖഫ് സ്വത്തല്ലെന്ന നിർണായക വിധിയുമായി ഹൈക്കോടതി. സർക്കാരിന്റെ അപ്പീൽ പരിഗണിച്ചാണ് ഡിവിഷൻ ബെഞ്ച് ഈ തീരുമാനം കൈക്കൊണ്ടത്.Munambam land is not waqf property: High Court
വഖഫ് ബോർഡ് ഭൂമി ഏറ്റെടുക്കാനുള്ള തീരുമാനം നിയമവിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി. ഭൂമി ഫറൂഖ് കോളേജിന് ദാനമായി ലഭിച്ചതാണെന്ന വാദം നിലനിൽക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു.
ജുഡീഷ്യൽ കമ്മീഷൻ നിലനിൽക്കില്ലെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെ ചോദ്യം ചെയ്ത് സർക്കാർ നൽകിയ അപ്പീൽ അനുവദിച്ചുകൊണ്ടാണ് ഈ വിധി വന്നത്.
അതേസമയം, ഹൈക്കോടതിയുടെ തീരുമാനം സംബന്ധിച്ച് വഖഫ് സംരക്ഷണ വേദി പുനഃപരിശോധനാ ഹർജി നൽകുമെന്ന് അറിയിച്ചു.
