തിരുവനന്തപുരം:ആഢംബര കാറുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് തിരുവനന്തപുരത്ത് അച്ഛൻ മകനെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചു. വഞ്ചിയൂരിലാണ് സംഭവം നടന്നത്. വിനയാനന്ദൻ എന്ന വ്യക്തിയാണ് മകൻ ഹൃത്വികിനെ ക്രൂരമായി മർദിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹൃത്വിക് നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.Argument over luxury car; Father hits son on the head with a metal rod
സംഭവത്തിൽ വിനയാനന്ദനെതിരെ വഞ്ചിയൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഹൃത്വികിന്റെ സുഹൃത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ആഢംബര കാർ സംബന്ധിച്ച തർക്കമാണ് വാക്കുതർക്കത്തിൽ തുടങ്ങി ആക്രമണത്തിലേക്ക് നീങ്ങിയതെന്ന് പോലീസ് അറിയിച്ചു.
