തിരുവനന്തപുരം: നെയ്യാറ്റിൻകര കുടുംബ കോടതിയിൽ ബോംബ് ഭീഷണി. ഇമെയിൽ വഴി ലഭിച്ച ഭീഷണി സന്ദേശത്തെ തുടർന്ന് പോലീസ് പരിശോധന ആരംഭിച്ചു. ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. അതേസമയം, കോടതി നടപടികൾ നിർത്തിവെക്കാതെ സാധാരണപോലെ തുടരുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഓഫിസിനും വസതിയിലുമെത്തിയ ഭീഷണി സന്ദേശത്തിന് പിന്നാലെയാണ് പുതിയ സംഭവം. തമിഴ് ഭാഷയിൽ പൊളിറ്റിക്കൽ സെക്രട്ടറിയുടെ ഓഫിസിലേക്കാണ് അന്ന് ഭീഷണി മെയിൽ ലഭിച്ചത്.Bomb threat at Neyyattinkara Family Court
