തിരുവനന്തപുരം: തലസ്ഥാനത്തെ ആർസിസി ആശുപത്രിയിൽ രോഗികൾക്ക് തെറ്റായ മരുന്ന് നൽകിയതായി ഗുരുതരമായ വിവരം പുറത്ത്. തലച്ചോറിലെ കാൻസർ ബാധിതർക്കായി ശ്വാസകോശ കാൻസറിന് വേണ്ട മരുന്ന് നൽകിയെന്നതാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. മരുന്ന് പാക്കിങ് ഘട്ടത്തിലെ പിഴവാണ് സംഭവത്തിന് പിന്നിലെന്ന് ആശുപത്രി അധികൃതർ വിശദീകരിച്ചു.Medicines were exchanged for patients at RCC Hospital in Thiruvananthapuram.
സംഭവത്തെ തുടർന്ന് ഗ്ലോബെല ഫാർമ കമ്പനിയെ ആർസിസി കരിമ്പട്ടികയിൽ ഉൾപ്പെടുത്തി. മരുന്ന് മാറ്റം ആർസിസി സ്റ്റോറിലെ ജീവനക്കാരാണ് ആദ്യം കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ രണ്ടായിരത്തിലധികം രോഗികൾക്ക് തെറ്റായ മരുന്ന് ലഭിച്ചതായി സ്ഥിരീകരിച്ചു.
മരുന്ന് ലഭിച്ച രോഗികളുമായി ബന്ധപ്പെടാനുള്ള ശ്രമം ആരംഭിച്ചതായി ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. മരുന്ന് പാക്കിങ് പിഴവാണ് ഇതിന് കാരണമെന്നും, സംഭവം ഗൗരവമായി പരിശോധിക്കുകയാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
