കോഴിക്കോട്: നഗരമധ്യത്തിലെ നടക്കാവിൽ ഇന്ന് രാവിലെയുണ്ടായ സംഭവം വലിയ പരിഭ്രാന്തിയുണ്ടാക്കി. നിയന്ത്രണം വിട്ട് വിരണ്ടോടിയ പോത്ത് രണ്ട് പേരെ കുത്തിപ്പരിക്കേൽപ്പിക്കുകയും നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ വരുത്തുകയും ചെയ്തു. കുത്തേറ്റത് ഒരു ഇരുചക്രവാഹന യാത്രക്കാരനും കാൽനട യാത്രക്കാരനുമാണ്. ഇരുവരും ഗുരുതരാവസ്ഥയിലാണ് എന്നാണ് ലഭ്യമായ വിവരം.Buffalo runs wild in Nadakkavu; two injured
നാട്ടുകാർ ചേർന്ന് പോത്തിനെ പിടിക്കാൻ ശ്രമിച്ചെങ്കിലും സാധ്യമായില്ല. പിന്നീട് ഫയർഫോഴ്സ് സംഘമെത്തി റെസ്ക്യൂ നെറ്റും കയറും (റോപ്പ്) ഉപയോഗിച്ച് ഏറെ സാഹസികമായാണ് പോത്തിനെ തളച്ചത്. സംഭവം നടന്നത് നടക്കാവ് സിഎച്ച് ക്രോസ് റോഡ് പ്രദേശത്താണ്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇതിനകം പുറത്ത് വന്നിട്ടുണ്ട്.
