ശബരിമല സ്വർണമോഷണവുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ സസ്പെൻഡ് ചെയ്തു. ദേവസ്വം വിജിലൻസ് നടത്തിയ പരിശോധനയിൽ ഉദ്യോഗസ്ഥ വീഴ്ച കണ്ടെത്തിയിരുന്നു. നിലവിൽ മുരാരി ബാബു ദേവസ്വം ഡെപ്യൂട്ടി കമ്മീഷണറാണ്.Sabarimala gold theft case: Decision to suspend Murari Babu
2019-ൽ സ്വർണ്ണപ്പാളി ചെമ്പ് പാളിയായി തിരിച്ചറിഞ്ഞതായി റിപ്പോർട്ട് തയ്യാറാക്കിയത് .അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയ മുരാരി ബാബുവായിരുന്നു. 2025-ൽ സ്വർണ്ണപ്പാളി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കയ്യിൽ കൈമാറണമെന്ന് അദ്ദേഹം ഫയലിൽ നിർദ്ദേശിച്ചിരുന്നു.
പ്രാഥമിക വിജിലൻസ് റിപ്പോർട്ടിൽ ഉദ്യോഗസ്ഥരുടെ വീഴ്ച വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. 2019-ലെ ക്രമീകരണത്തിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനൊപ്പം തിരുവാഭരണ കമ്മീഷണർ കെ എസ് ബൈജു, എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് എന്നിവർക്കെതിരെയും വിജിലൻസ് അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
മുരാരി ബാബു 2024-ൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കയ്യിൽ സ്വർണ്ണപ്പാളി നവീകരണത്തിന് നൽകണമെന്ന് അപേക്ഷിച്ചെങ്കിലും, ദേവസ്വം ബോർഡ് അത് നിരസിച്ചു. 2019-ൽ സ്വർണ്ണപ്പാളി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് കൈമാറുമ്പോൾ തന്റെ ചുമതലയില്ലെന്ന് മുരാരി ബാബു വിശദീകരിച്ചിരുന്നു.
