പത്തനംതിട്ട:അടൂർ കോട്ടമുകളിലെ ഒരു ടിവിഎസ് വാഹന ഷോറൂമിൽ ഇന്ന് പുലർച്ചെ 5 മണിയോടെ വൻ തീപിടുത്തം. ഏകദേശം 25 ഓളം ഇരുചക്ര വാഹനങ്ങൾ തീയിൽ കത്തി നശിച്ചു. അടൂർ, പത്തനംതിട്ട, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തിയതാണ് തീ നിയന്ത്രണവിധേയമാക്കിയത്.Major fire breaks out at Adoor TVS showroom
ഫയർഫോഴ്സ് നടത്തിയ പ്രാഥമിക പരിശോധനയിൽ ഷോറൂമിന്റെ പ്രവർത്തനത്തിൽ ഗുരുതരമായ സുരക്ഷാ വീഴ്ചകൾ ഉണ്ടായതായും, മുൻകരുതലുകളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ ഷോറൂം പ്രവർത്തിച്ചിരുന്നുവെന്നും കണ്ടെത്തി.
ഈ ഷോറൂം പന്തളം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ്. തീപിടിത്തത്തിന്റെ പൂർണ്ണ കാരണമറിയാൻ വിശദമായ അന്വേഷണം പുരോഗമിക്കുന്നു. വാഹനങ്ങൾ കത്തി നശിച്ചതിലൂടെ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ.
