ബെംഗളൂരു: കോലാറിൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിനികളായ രണ്ടു പെൺകുട്ടികളുടെ മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തി. എലച്ചേപ്പള്ളി ഹൈസ്കൂളിലെ വിദ്യാർത്ഥിനികളായ ധന്യാ ഭായിയും ചൈത്രാ ഭായിയും (13) യുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇരുവരും കാണാതായത്.Two missing female students found dead in Kolar well
പ്രദേശവാസികളുടെ തിരച്ചിലിനിടയിലാണ് വീടിന് സമീപമുള്ള കിണറ്റിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്. കുട്ടികളുടെ മരണം കൊലപാതകമാണെന്ന് കുടുംബം ആരോപിച്ചപ്പോൾ, ഇവരിലൊരാളുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായി മുളബാഗിലു ഗ്രാമീണ പോലീസ് അറിയിച്ചു. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശരീരത്തിൽ അതിക്രമത്തിന്റെയോ മർദ്ദനത്തിന്റെയോ പാടുകളൊന്നും കണ്ടെത്താനായിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. സംഭവം സംബന്ധിച്ച് അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
