2024-ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നിശ്ചയിക്കാൻ നടനും സംവിധായകനുമായ പ്രകാശ് രാജിനെ ജൂറി ചെയർമാനായി നിയമിച്ചു. സംവിധായകരായ രഞ്ജൻ പ്രമോദ്, ജിബു ജേക്കബ് എന്നിവരെയാണ് പ്രാഥമിക വിധി നിർണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയർമാന്മാരായി തെരഞ്ഞെടുത്തത്. ഇവർ ഇരുവരും അന്തിമ വിധി നിർണയ സമിതിയിലും അംഗങ്ങളായിരിക്കും.State Film Award; Prakash Raj Jury Chairman
ഡബ്ബിംഗ് ആർട്ടിസ്റ്റും സംസ്ഥാന പുരസ്കാര ജേതാവുമായ ഭാഗ്യലക്ഷ്മി, പിന്നണി ഗായികയും സംസ്ഥാന പുരസ്കാര ജേതാവുമായ ഗായത്രി അശോകൻ, സൗണ്ട് ഡിസൈനറും സംവിധായകനുമായ നിതിൻ ലൂക്കോസ്, തിരക്കഥാകൃത്തും എഴുത്തുകാരനുമായ സന്തോഷ് ഏച്ചിക്കാനം എന്നിവരും അന്തിമ വിധി നിർണയ സമിതിയിൽ അംഗങ്ങളായി പ്രവർത്തിക്കും.
ഈ വർഷം അവാർഡിനായി 128 സിനിമകൾ സമർപ്പിക്കപ്പെട്ടിട്ടുണ്ട്. ജൂറി സ്ക്രീനിംഗ് ഒക്ടോബർ 6-നു രാവിലെ ആരംഭിക്കും.
നടനെയും സംവിധായകനുമായും ഇന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം നേടിയ പ്രകാശ് രാജ്, ബിജെപി ഭരണകൂടത്തിന്റെ അനീതിക്കെതിരെ ശബ്ദമുയർത്തുന്ന കലാകാരനാണ്. നാടക ലോകത്തുനിന്ന് സിനിമയിലേക്ക് വന്ന അദ്ദേഹം 500-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2007-ൽ കാഞ്ചീവരം എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ അവാർഡ് നേടിയിട്ടുണ്ട്.
