കല്‍പ്പറ്റ: ബിസിനസ് പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് യുവാവിന്റെ പക്കൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതി അറസ്റ്റില്‍. തൃക്കൈപ്പറ്റ സ്വദേശിയില്‍ നിന്നും 29,20,000 രൂപ തട്ടിയെടുത്ത കേസിൽ കാക്കവയല്‍ കളത്തില്‍ താമസിക്കുന്ന അഷ്കര്‍ അലി (36) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.Accused arrested for extorting money by promising to make him a partner in business
സീറ്റ് കവർ കച്ചവടത്തിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പ്രതി യുവാവിനെ കബളിപ്പിച്ചു. ഓരോ സീറ്റ് കവറിനും 2,500–3,000 രൂപ വരെയും ലാഭം ലഭിക്കുമെന്ന് പറഞ്ഞാണ് യുവാവിനിൽ നിന്ന് പണം തട്ടിയത്. 2023 ജനുവരി മുതൽ 2024 ജനുവരി വരെ പല ബാങ്ക് അക്കൗണ്ടുകളിൽ മുഖേന പല തവണകളായി 29,20,000 രൂപ യുവാവിന്റെ പക്കൽ നിന്ന് തട്ടിയെടുത്തതായി പോലീസ് കണ്ടെത്തി.
ആദ്യമായി ചെറിയ തുക ലാഭമായി നൽകിയ ശേഷം യുവാവിന്റെ വിശ്വാസം നേടിയെടുത്ത പ്രതി പിന്നീട് വലിയ തുക ആവശ്യപ്പെടുകയും തട്ടിപ്പ് നടത്തുകയും ചെയ്തിരുന്നു. എന്നാൽ പണം കൈമാറിയിട്ടും ലാഭ വിഹിതം ലഭിക്കാതെ വന്നതോടെയാണ് താൻ കബളിപ്പിക്കപ്പെട്ടതായി യുവാവ് തിരിച്ചറിഞ്ഞത്.
തൃക്കൈപ്പറ്റ സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സബ് ഇൻസ്പെക്ടർ ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘം കേസെടുത്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തു.
