തിരുവനന്തപുരം: കാറിൽ മകനെ ട്യൂഷൻ ക്ലാസിലേക്ക് കൊണ്ടുപോകുന്നതിനിടെ അപകടം; കാറിൽ ലോറി ഇടിച്ച് അമ്മയ്ക്ക് ദാരുണാന്ത്യം.ആറ്റിങ്ങൽ തോട്ടയ്ക്കാട് പാലത്തിന് സമീപം വാഹനാപകടം നടന്നത്. തോട്ടയ്ക്കാട് സ്വദേശിനി 40 കാരിയായ മീനയാണ് മരിച്ചത്. മീനയും ഒൻപതാം ക്ലാസുകാരനായ മകനും സഞ്ചരിച്ച കാറിൽ ദേശീയപാതയിൽ യു-ടേൺ എടുക്കുമ്പോൾ ലോറി ഇടിക്കുകയായിരുന്നു. മകൻ അഭിമന്യു ഗുരുതരമായി പരിക്കേറ്റു, നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ ആണ്. സംഭവം രാവിലെ ആറ് മണിയോടെയാണ് നടന്നത്.Lorry hits car in Attingal; Mother dies tragically
