കോഴിക്കോട്: കാരപ്പറമ്പ് ഇരുമ്പ് പാലത്തിന് സമീപം യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. കാരപ്പറമ്പ് സ്വദേശി ഷാദിൽ എന്ന ഉണ്ണിയെയാണ് കാറിൽ കയറ്റിക്കൊണ്ടുപോയത്. രണ്ട് പുരുഷൻമാരും ഒരു സ്ത്രീയും ചേർന്നാണ് ഇയാളെ വീട്ടിൽ നിന്ന് വിളിച്ച് കൊണ്ടുപോയതെന്ന് യുവാവിന്റെ മാതാവ് നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ ചേവായൂർ പോലീസ് അന്വേഷണം ആരംഭിച്ചു.Complaint filed against a young man who was kidnapped in Kozhikode
