മലപ്പുറം: സ്വകാര്യ ബസിൽ 13 കാരനോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ മദ്രസ അധ്യാപകന് അറസ്റ്റില്‍. കിഴിശ്ശേരി ചെങ്ങിണീരി കളത്തിങ്കല്‍ സ്വദേശി അലി അസ്കര്‍ പുത്തലന്‍ (49) നെയാണ് പൊലീസ് പിടികൂടിയത്. ബസിൽ യാത്ര ചെയ്തിരുന്ന ബാലനെ അടുത്തിരുത്തി ഉപദ്രവിക്കുകയായിരുന്നു പ്രതി. വീട്ടിലെത്തി കാര്യം മാതാപിതാക്കൾക്ക് പറഞ്ഞതോടെയാണ് പരാതി പൊലീസിൽ എത്തിയത്.Madrasa teacher arrested for sexual assault on private bus
സംഭവം ഈ മാസം 20-നാണ്. കിഴിശ്ശേരിയിൽ നിന്ന് ബസ് കയറിയ കുട്ടിയെ പ്രതി സമീപത്തിരുത്തിയാണ് പീഡിപ്പിച്ചത്. വിവരം അറിഞ്ഞ മാതാപിതാക്കൾ ചൈൽഡ് ലൈനിൽ വിവരം കൈമാറി. തുടര്‍ന്ന് കൊണ്ടോട്ടി പൊലീസ് കേസെടുത്തു.
കുട്ടിക്ക് പ്രതിയെ പരിചയമില്ലായ്മയും ബസിൽ സിസിടിവി ക്യാമറ ഇല്ലായിരുന്നതും അന്വേഷണത്തെ ബുദ്ധിമുട്ടാക്കി. എന്നാൽ കിഴിശ്ശേരി–മഞ്ചേരി റോഡിലുടനീളമുള്ള വിവിധ സ്റ്റോപ്പുകളിലെ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പിന്നീട് വയനാട് മേപ്പാടിക്കടുത്തുള്ള ജോലിസ്ഥലത്തു നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 2020-ൽ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മറ്റൊരു പോക്സോ കേസിലും ഇയാൾ വിചാരണ നേരിടുകയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
