സംസ്ഥാന ഡിജിപി യോഗേഷ് ഗുപ്തയ്ക്ക് വിജിലൻസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുന്നതിൽ സംസ്ഥാന സർക്കാർ മനപ്പൂർവം കാലതാമസം വരുത്തിയെന്ന് കണ്ടെത്തി കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ (CAT) ശക്തമായ ഇടപെടൽ നടത്തി. അഞ്ച് പ്രവർത്തിദിവസത്തിനുള്ളിൽ സർട്ടിഫിക്കറ്റ് നൽകണമെന്ന് ട്രിബ്യൂണൽ സർക്കാരിന് കർശന നിർദ്ദേശം നൽകി. ഈ ക്ലിയറൻസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലേക്കാണ് സമർപ്പിക്കേണ്ടതെന്നും CAT വ്യക്തമാക്കി.Central Administrative Tribunal questions delay in granting vigilance clearance to Yogesh Gupta
വിജിലൻസ് ക്ലിയറൻസ് സർക്കാർ ഉദ്ദേശ്യപൂർവ്വം വൈകിപ്പിക്കുന്നുവെന്നാരോപിച്ച് യോഗേഷ് ഗുപ്ത നൽകിയ പരാതിയിലാണ് ട്രിബ്യൂണലിന്റെ നടപടി. കേന്ദ്ര സേവനത്തിലേക്കു മാറാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ടിട്ടും സംസ്ഥാന സർക്കാർ അത് അംഗീകരിച്ചിരുന്നില്ല.
സര്‍ക്കാരുമായി ഇടഞ്ഞ് നില്ക്കുന്ന യോഗേഷ് ഗുപ്തയ്ക്ക് മൂന്ന് വര്‍ഷത്തിനിടെ ഏഴ് സ്ഥലംമാറ്റമാണ് ലഭിച്ചത്. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് റോഡ് സുരക്ഷാ കമ്മിഷണറാക്കിയുള്ള ഉത്തരവ്.
2022-ൽ കേന്ദ്ര ഡെപ്യൂട്ടേഷനിൽ നിന്ന് കേരളത്തിലേക്ക് വന്ന ഗുപ്തയെ ആദ്യം ബവ്റേജസ് കോർപ്പറേഷൻ എം.ഡി.യായി നിയമിച്ചു. തുടർന്ന് പൊലീസ് പരിശീലന വിഭാഗം അഡീഷണൽ ഡി.ജി.പി., പൊലീസ് അക്കാദമി ഡയറക്ടർ, സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോ എ.ഡി.ജി.പി., വീണ്ടും ബവ്റേജസ് എം.ഡി., വിജിലൻസ് മേധാവി, അഗ്നിരക്ഷാസേന മേധാവി എന്നീ സ്ഥാനങ്ങളിലേക്കും പിന്നീട് മാറ്റി നിയമിക്കപ്പെട്ടിരുന്നു.
