കളമശ്ശേരി: സ്കൂട്ടറിൽ സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ. 26 കാരനായ കെ.ആർ. രാഹിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കളമശ്ശേരി വട്ടേക്കുന്നം-മേക്കേരി ലൈൻ റോഡിന് സമീപം സ്കൂട്ടറുമായി നിന്ന ഇയാളെ സംശയം തോന്നി പൊലീസ് പരിശോധിക്കുകയായിരുന്നു. പരിശോധനയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 2.144 ഗ്രാം കഞ്ചാവ് കണ്ടെത്തുകയായിരുന്നു.Youth arrested with ganja in Kalamassery
കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യയുടെ നിർദേശ പ്രകാരം നഗരത്തിൽ വ്യാപകമായി ലഹരി പരിശോധനകൾ നടപ്പിലാക്കിവരികയാണെന്ന് പൊലീസ് അറിയിച്ചു. ഡാൻസാഫ് സംഘത്തിൻറെയും പൊലീസിൻറെയും നേതൃത്വത്തിലാണ് പരിശോധനകൾ തുടരുന്നത്.
