ആലപ്പുഴ: ചേർത്തല സ്വദേശിനി ബിന്ദു പത്മനാഭൻ്റെ തിരോധാനക്കേസിൽ വലിയ വഴിത്തിരിവ്. പ്രതി സെബാസ്റ്റ്യൻ തന്നെ കൊലപ്പെടുത്തിയെന്ന കുറ്റസമ്മതം കോടതിയിൽ ക്രൈംബ്രാഞ്ച് അറിയിച്ചു. കുറ്റസമ്മതമൊഴി രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.Bindu disappearance case: Crime Branch says accused Sebastian has confessed to the crime
സെബാസ്റ്റ്യനെ വേളാങ്കണ്ണിയിലേക്ക് കൊണ്ടുപോയി തെളിവെടുപ്പ് നടത്താനാണ് നീക്കം. കൂടാതെ എറണാകുളം, കോട്ടയം, കുടുക്, കണ്ണൂർ, ബംഗളൂരു, കോയമ്പത്തൂർ എന്നിവിടങ്ങളിലും തെളിവെടുപ്പ് നടത്തണമെന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ അറിയിച്ചു. വസ്തു ഇടപാടുകളുമായി ബന്ധപ്പെട്ട് ബിന്ദുവും സെബാസ്റ്റ്യനും ഈ സ്ഥലങ്ങളിലേക്കു ഒന്നിച്ച് യാത്ര ചെയ്തിട്ടുണ്ടെന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്.
ബിന്ദുവിനെ കൊലപ്പെടുത്തി മൃതദേഹം സംസ്ഥാനത്തിന് പുറത്തു ഉപേക്ഷിച്ചതായാണ് സൂചന. സ്വത്ത് തട്ടിയെടുക്കുന്നതിനായി കേരളത്തിന് പുറത്തുനിന്നും സഹായം ലഭിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ഏറ്റുമാനൂർ സ്വദേശിനി ജെയ്നമ്മയെ കൊലപ്പെടുത്തിയ കേസിൽ ജൂലൈ 28 മുതൽ റിമാൻഡിലായിരുന്നു സെബാസ്റ്റ്യൻ. ആ കേസിൽ ചോദ്യം ചെയ്യുന്നതിനിടെ തന്നെ ബിന്ദു പത്മനാഭനെ കൊലപ്പെടുത്തിയെന്ന് ഇയാൾ സമ്മതിച്ചു. കുറ്റസമ്മതത്തിന് പിന്നാലെ കൊലക്കുറ്റം ചുമത്തി.
