കോട്ടയം: ആർപ്പൂക്കരയിൽ അസ്ഥികൂടം കണ്ടെത്തി. ആർപ്പൂക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ പിന്നിലെ മൈതാനത്തിന് സമീപത്തുനിന്നാണ് തലയോട്ടിയുടെ ഭാഗങ്ങളും അസ്ഥികഷ്ണങ്ങളും കണ്ടെത്തിയത്. വിവരം ലഭിച്ചതോടെ പോലീസ് സ്ഥലത്തെത്തി, ഫോറൻസിക് വിദഗ്ധരുടെ സഹായത്തോടെ പരിശോധന ആരംഭിച്ചു.Skeleton found in Arpookkara, Kottayam
സ്കൂൾ ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് ആദ്യം അസ്ഥികഷ്ണങ്ങൾ കണ്ടത്. ക്രിക്കറ്റ് കളിക്കിടെ ബോൾ കാട്ടിൽ പോയത് എടുക്കാൻ എത്തിയപ്പോഴാണ് അസ്ഥികഷ്ണങ്ങൾ കണ്ടെത്തിയത്.ഉടൻതന്നെ അവർ പോലീസിനെ വിവരം അറിയിച്ചു.
കണ്ടെത്തിയ അസ്ഥികഷ്ണങ്ങൾക്ക് പഴക്കമുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ പോലീസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് ഗാന്ധിനഗർ പോലീസ് വിശദമായ പരിശോധന നടത്തുകയാണ്.
