തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരവുമായി ബന്ധപ്പെട്ട വിഷയം സഭയിൽ ചർച്ച ചെയ്യാൻ തീരുമാനമായി. എൻ. ഷംസുദീൻ എം.എൽ.എ അടിയന്തര പ്രമേയ നോട്ടീസ് നൽകിയതിനെ തുടർന്ന്, ഉച്ചയ്ക്ക് 12 മണി മുതൽ രണ്ട് മണിക്കൂർ നീളുന്ന ചർച്ച നടക്കും. തുടർച്ചയായ രണ്ടാം ദിവസമാണ് സഭയിൽ അടിയന്തര പ്രമേയം ചർച്ചയ്ക്ക് വരുന്നത്. രോഗപ്രതിരോധ നടപടികളിൽ സർക്കാർ പരാജയപ്പെട്ടുവെന്നതാണ് നോട്ടീസിൽ ഉയർന്ന ആക്ഷേപം.Amoebic fever: Emergency discussion in the House today
അതേസമയം, സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പാലക്കാട് പട്ടാമ്പി സ്വദേശിയായ 27 കാരൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
