അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച് രണ്ടുപേർ കൂടി മരണപ്പെട്ടതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ആരോഗ്യവകുപ്പ്. നിലവിൽ രോഗം സ്ഥിരീകരിച്ച 10 പേർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്, ഇതിൽ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്.Amebic encephalitis: Health Department intensifies preventive measures
കഴിഞ്ഞ ദിവസം രോഗബാധയെ തുടർന്ന് മൂന്ന് മാസം പ്രായമുള്ള ശിശുവും 52 കാരിയായ സ്ത്രീയും മരിച്ചു. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇരുവരും അന്തരിച്ചത്. ഓമശ്ശേരി സ്വദേശികളായ ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കഴിഞ്ഞ ഒരു മാസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കുഞ്ഞ് 28 ദിവസം വെൻറിലേറ്ററിൽ കഴിയുകയായിരുന്നു.
കിണറ്റിൽ നിന്നുള്ള വെള്ളമാണ് രോഗബാധയ്ക്ക് കാരണം ആയിരിക്കാമെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി.
അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച് രണ്ടുപേർ കൂടി മരണപ്പെട്ടതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ആരോഗ്യവകുപ്പ്. നിലവിൽ രോഗം സ്ഥിരീകരിച്ച 10 പേർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്, ഇതിൽ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്.